2011, ജൂലൈ 25, തിങ്കളാഴ്‌ച

BGM (BackGroundMusic)

നമ്മള്‍ അറിഞ്ഞോ അറിയാതെയോ പോകുന്ന ഒരു കാര്യമാണ് BGM (BackGroundMusic) സിനിമ കളില്‍ മൂഡ്‌ സൃഷ്ടിക്കാന്‍ ഇതിന്റെ സഹായം വളരെ വലുതാണ്‌ .മുഖ്യധാരാ സിനിമകളില്‍ മരിച്ചു കിടക്കുന്ന സീനില്‍ അനേകം വയലിനുകള്‍ ഒന്നിച്ചു വായിക്കും എന്ന് അടൂര്‍(?) പറഞ്ഞതായി മാതൃഭുമിയില്‍ വായിച്ചതോര്‍ക്കുന്നു.പല സിനിമയിലും ചില സീനുകള്‍ക്ക് ടിപ്പിക്കല്‍ മ്യൂസിക്‌ ആണ് കാണാറ് .മരണ സീനില്‍ കുറെ വയലിനുകള്‍ ഒരുമിച്ചു വായിക്കുന്നത്,ഗ്രാമങ്ങള്‍ കാണിക്കുമ്പോള്‍ ഓടക്കുഴല്‍ വിളിയും കിളികളുടെ കളകളാരവവും കേള്‍പ്പിക്കുന്നത് പോലെ.അത് പോലെ തന്നെയാണ് തീം മ്യുസികിന്റെ കാര്യവും,പലതും സിനിമയേക്കാള്‍ പോപ്പുലര്‍ ആണ് .

സി ബി ഐ വളരെ ഹിറ്റ്‌ ആയതും copyright ന്റെ പേരില്‍ പുകിലുകള്‍ ഉണ്ടായതും ആണ്.മ്യൂസിക് ഇല്ലാതെ എന്തു സേതുരാമയ്യര്‍.അതുണ്ടെങ്കിലേ മൂപ്പര്‍ക്കു കേസു തെളിയിക്കാന്‍ പറ്റൂ

ബോയിംഗ് ബോയിംഗ് സിനിമയില്‍ ലാലേട്ടന്റെ പങ്കപ്പാടുകളും,മുകേഷിന്റെയും സുകുമാരിയുടേയും അഭിനയ മുഹൂര്‍ത്തങ്ങളും ഓര്‍മ വരുന്നില്ലേ.

പ്രിയദര്‍ശന്‍ പടം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ലെ ഈ മ്യൂസിക്‌ കേള്‍ക്കൂ.ശ്രീനിവാസനെ കാണിക്കുമ്പോഴുള്ള മ്യൂസിക്‍ ആണിത്.ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഈ സംഗീതം കൂടുതല്‍ മിഴിവുറ്റതാക്കുന്നു.

കര്‍ണാടകയിലെ മനോഹരമായ പൂപ്പാടങ്ങള്‍ ഒപ്പം മനൊഹരമായ ഗാനങ്ങളും ഉള്ള ചന്ദ്രനുദിക്കുന്ന ദിക്കില്‍ നല്ലൊരു കാഴ്ച വിരുന്നും,സംഗീതവും നമുക്കു നല്‍കി.ടൈറ്റില്‍ മ്യൂസിക്‍ ഇവിടെ കേള്‍ക്കാം.

ബുള്‍ഫിഞ്ച് പക്ഷിയുടെ(എന്നു പറയുന്നു)ശബ്ദം.

ഇതു കേട്ട് മോഹന്‍ ലാലിനെ വിട്ട് ബൈനോക്കുലറുമായി പോകുന്ന എല്‍.എന്‍ ബാലകൃഷ്ണനെ മറക്കാന്‍ പറ്റില്ല.

മീശ മാധവനിലെ ബി ജി എം എവിടെയോ കേട്ട് മറന്ന പോലെ.അതു മറ്റേതോ ഒന്നിനെ ഓര്‍മിപ്പിക്കുന്നു.

പ്രവാസി മലയാളികളുടെ ജീവിതത്തിന്റെ തീക്ഷ്ണതയും,ഗൃഹാതുരത്വവും ഉണര്‍ത്തുന്ന, മണ്ണിനെ സ്നേഹിക്കുകയും ആദര്‍ശങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുന്ന അടിസ്ഥാന വര്‍ഗത്തിന്റെ കഥ അനാവരണം ചെയ്ത അറബിക്കഥ. അതിലെ ഗാനങ്ങളും,സംഗീതവും ആശയത്തോട് ചേര്‍ച്ചയുള്ളതാണ്.ആ മണ്ണിന്റെ താളം കേള്‍ക്കാം.


തളത്തില്‍ ദിനേശന്റെ മാനസിക അവസ്ഥ അല്ലെങ്കില്‍ അതുണ്ടാക്കുന്ന സന്ദര്‍ഭത്തെ പൊലിപ്പിച്ചു കാണിക്കാന്‍ ഈ മ്യൂസിക്‍ വഹിച്ച പങ്ക് ചെറുതല്ല.

പ്രിയദര്‍ശന്റെ മനോഹരമായ മറ്റൊരു സിനിമ വന്ദനം,ഈ മ്യൂസിക്‍ കേള്‍ക്കുമ്പോള്‍ നായികയുടെ നിഷ്കളങ്കമായ,ശോകം നിറഞ്ഞ (ചിരിക്ക്യാണോ കരയാണോ എന്നു മനസിലാവില്ല ) മുഖം ഓര്‍മ വരും.


പട്ടണപ്രവേശത്തില്‍ ദാസനും,വിജയനും കേസന്വേഷിക്കുന്നതു ഈ മ്യൂസികിന്റെ അകമ്പടിയോടെ ആണു


രായമാണിക്യത്തില്‍ മമ്മൂട്ടി കസറുമ്പോള്‍ പശ്ചാത്തലത്തില്‍ ഈ സംഗീതം കൂട്ടാകുന്നു

നരസിംഹത്തില്‍ ലാലേട്ടന്‍ വെള്ളത്തില്‍ നിന്നു എണീറ്റു വരുന്നതു വിത്ത് മ്യൂസിക്‍ ആണു.

ഇന്‍ ഹരിഹര്‍ നഗറില്‍ ജഗദീഷിന്റെ ചമ്മിയ മുഖവും,സിദ്ദിഖിന്റെ പുഛ ഭാവവും
ഈ മ്യൂസിക് ഓര്‍മിപ്പിക്കുന്നു.

ഗോഡ് ഫാദറില്‍ ശരീരം കൊണ്ടു ദുര്‍ബലനെങ്കിലും സ്വഭാവം കൊണ്ട് പരുക്കനായ അഞ്ഞൂറാന് മ്യൂസിക്‍ നല്‍കുന്ന ഗാംഭീര്യം ചെറുതല്ല.

ചിത്രം സിനിമയിലെ വിഷാദം കലര്‍ന്ന ഫ്ലാഷ്ബാക്ക് . വയലിന്‍ കരഞ്ഞു തീര്‍ക്കുന്നു.

അരം+അരം=കിന്നരം ലെ ശങ്കര്‍ തട്ടിപ്പു നടത്തുമ്പോഴും,ശ്രീനിവാസനും,രാജുവും പരസ്പരം പാര പണിയുമ്പോഴും സംഗീതം കൂട്ടിനുണ്ട്

അതേ സിനിമയില്‍ കെ ആന്റ് കെ ആട്ടോമൊബൈല്‍ പ്രൊപ്രൈറ്റര്‍ മിസ്റ്റെര്‍ മനോഹരന്‍(ജഗതി )തുക്കടാച്ചി കാറില്‍ വരുന്നത് ഈ മ്യൂസിക് അകമ്പടിയോടെ ആണ്.


മണിച്ചിത്രത്താഴിലെ നാഗവല്ലി ഉണ്ടാക്കുന്ന ഭീതി നമ്മള്‍ അനുഭവിക്കുന്നത് ഈ മ്യൂസിക്കിലൂടെ ആണ്.

കിലുക്കം. ജഗതിയുടെ തമാശകള്‍ക്കും,ലാലേട്ടന്റെ പ്രണയത്തിനും ഒപ്പം ഒരു നനുത്ത സ്പര്‍ശമായി സംഗീതവും നിറഞ്ഞു നില്‍ക്കുന്നു.







മ്യൂസിക്‌ കടപ്പാട് : tcagafoor.webnode.com

4 അഭിപ്രായങ്ങൾ:

കാര്യമാത്ര പ്രസക്തമല്ലാത്തതും , വിഷയവും ആയി ബന്ധമില്ലാത്തതും ആയ കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടാം.സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം(അത് വിമര്‍ശനം ആയാലും).

ഈ പോസ്റ്റിനെ പറ്റി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ മാത്രം ഇവിടെ എഴുതൂ.തിരിച്ചു കമന്റ് പ്രതീക്ഷിച്ച് കമന്റാതിരിക്കുമല്ലോ