2011, ജൂൺ 29, ബുധനാഴ്‌ച

Threaded Comments

ത്രെഡെഡ് കമന്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത് കമന്റിനുള്ള മറുപടി അതിന്റെ താഴേ
തന്നെ കാണിക്കുന്നതാണ് . താഴെ കാണുന്ന പോലെ




ഓരോ കമന്റിനും ഉള്ള മറുപടി തൊട്ടു താഴെ വരുന്നത് കൊണ്ട് വായന സുഖവും /ആശയം കൃത്യവും ആയി ഉണ്ടാകും .ഒരു നല്ല ചര്‍ച്ച നടക്കുമ്പോഴാണ് ഇത് കൂടുതല്‍ അനുഗ്രഹമാകുക. ടെമ്പ്ലേറ്റ് ന്റെ കോഡില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത് ബ്ലോഗില്‍ പ്രയോഗിക്കാം .എങ്ങനെ ചെയ്യാം എന്ന് അറിയാന്‍

shams' ബ്ലോഗ്‌ സന്ദര്‍ശിക്കുക

ഈ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഞാന്‍ ഇത് പോലെ എഡിറ്റ്‌ ചെയ്തതാണ് .ഇതില്‍ എനിക്ക് വന്ന ചില പ്രശ്നങ്ങള്‍
1: കമന്റ്‌ ബോക്സ്‌ കമന്റിനു മുകളില്‍ ആണ് വരുന്നത് .അതായത് 2 കമന്റ്‌ സംവിധാനം കാണിക്കുന്നു
2 :ഡിലീറ്റ് ബട്ടന്‍ കാണുന്നില്ല.അത് കാണുന്നില്ലെങ്കിലും permalink ന്റെ അടുത്ത് അങ്ങനെ ഒരു ബട്ടന്‍ ഉണ്ട്
3 :കമന്റ്‌ ചെയ്തവരുടെ പ്രൊഫൈല്‍ ഇമേജ് കാണിക്കുന്നില്ല

ഏതെങ്കിലും html പുലികള്‍ വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ

ഇതില്‍ ഉള്ള മറ്റൊരു കാര്യം ബ്ലോഗ്‌ ഉടമയുടെ കമന്റ്‌ കളര്‍ മാറ്റി പെട്ടെന്ന് എടുത്തു കാണിക്കാന്‍ പറ്റും

ഫോട്ടോ കടപ്പാട് :ബെര്‍ലിത്തരങ്ങള്‍

0അഭിപ്രായ(ങ്ങള്‍):