2011, മേയ് 6, വെള്ളിയാഴ്‌ച

തമാശ

തമാശയുടെ നിര്‍വചനം എന്താണ്
അത് ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് .എനിക്ക് തമാശ ആയി തോന്നുന്ന കാര്യം നിങ്ങള്‍ക്ക് അങ്ങനെ തോന്നണം എന്നില്ല തിരിച്ചും ആവാം.തമാശ /നര്‍മം എന്നാ പേരില്‍ ഉള്ള പലതും വായിച്ചാല്‍ /കണ്ടാല്‍ /കേട്ടാല്‍ കരയാന്‍ ആണ് തോന്നുക.ചിലരുടെ ഔചിത്യം ഇല്ലാത്ത
തമാശകള്‍ അടിപിടിയില്‍ ആണ് അവസാനിക്കുക.ടിവി പ്രോഗ്രാമുകളില്‍ മിനിമം rating ഉള്ളത് comody പരിപാടികള്‍ക്ക് ആയിരിക്കും .
തമാശ ഇല്ലാത്ത ജീവിതം എന്ത് വിരസം ആയിരിക്കും അല്ലെ , ആത്മഹത്യാപരം എന്നല്ലാതെ അവസ്ഥയെ എന്ത് വിളിക്കും .എല്ലാ തരം ആളുകളെയും സഹിക്കാം പക്ഷെ നര്‍മ ബോധം ഇല്ലാത്തവരെ സഹിക്കാന്‍ പറ്റുമോ?.സംഘര്‍ഷങ്ങളും, തിരക്കുകളും നിറഞ്ഞ ജീവിതത്തില്‍ യന്ത്രങ്ങള്‍ക്കു ഓയില്‍ ഇടുന്നത് പോലെ തമാശകള്‍ നമ്മുടെ ജീവിതത്തെ ആയാസം കുറഞ്ഞതാക്കുന്നു.

തമാശകള്‍
പല വിധത്തില്‍ ഉണ്ട് മറ്റുള്ളവരെ കളിയാക്കുന്നവ , നിര്‍ദോഷം ആയത് ,ക്രൂരമായത് അങ്ങനെ അങ്ങനെ .തമാശകള്‍ ഉണ്ടാകുന്ന ഫലം, അത് പറയുന്ന ആളെയും അത് കേള്‍ക്കുന്ന ആളുകളുടെ മാനസികാവസ്ഥയെയും , ഒക്കെ ആശ്രയിച്ചിരിക്കുന്നു .ഒരേ തമാശ പല സാഹചര്യങ്ങളില്‍ പല ഫലം ആണ് ഉണ്ടാക്കുക.ഒരു സ്ഥലത്ത് ഹിറ്റ്‌ ആയ തമാശ മറ്റൊരിടത്ത് പരാജയം ആവുന്നത് അത് കൊണ്ടാകാം(അനുഭവം ഗുരു ).തമാശ പറയുന്നവരെ (സന്ദര്‍ഭത്തിന് അനുസരിച്ച് ) നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ് ,അവരെ കാണുമ്പോള്‍ തന്നെ നമ്മുടെ ടെന്‍ഷന്‍ കുറയും .തമാശക്കാര്‍ക്ക് എല്ലായിടത്തും നല്ല സ്വീകരണം കിട്ടുന്നു .പലപ്പോഴും സംഘര്‍ഷ/വിഷാദ അവസ്ഥകള്‍ ഒഴിവാക്കാന്‍ പോലും അവര്‍ക്ക് കഴിയും.

സിനിമയിലെ തമാശ
സിനിമയിലെ തമാശ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജഗതിയുടെ മുഖം ആണ് എനിക്ക് ഓര്‍മ വരിക എത്രയോ വേഷങ്ങളില്‍ ,ഭാവങ്ങളില്‍ അതുല്യ നടന്‍ നമ്മെ വിസ്മയിപ്പിച്ചു .
സിനിമയില്‍ ആദ്യ കാലങ്ങളില്‍ തമാശ എന്നത് ,എവിടെയോ വായിച്ചത് പോലെ വഴുതി വീഴുന്നതും,വേലക്കാരിയോട് അടിവാങ്ങുന്നതും ,ചാണകം ചവിട്ടുന്നതും ഒക്കെ ആയി ആണ് എനിക്കും തോന്നിയത് . അതില്‍ തമാശ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രത്യേക ശബ്ദം ഉണ്ടാക്കി ആണ് (അധികം സിനിമയിലും ഒരേ മ്യൂസിക്‌ ആണ്).പഴയ കാലത്തെ പല സിനിമ തമാശകളും വളരെ ബോര്‍ ആയിട്ടാണ് തോന്നിയത്.പുതിയ സിനിമയില്‍ സുരാജിന്റെ തമാശയും പലതും ബോര്‍ ആണ് .സിനിമയില്‍ ജഗതി,ശ്രീനിവാസന്‍ ,പപ്പു ,മാമുക്കോയ,ഇന്നസെന്റ് എന്നിവരുടെ തമാശകള്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം

തമാശ ആണ്‍ /പെണ്ണ്
തമാശകള്‍ ആണും പെണ്ണും ആസ്വദിക്കുന്നത് ഒരേ പോലെ ആണോ ?.
അല്ല. ആണുങ്ങള്‍ കാര്യങ്ങള്‍ പഴയ ഏതെങ്കിലും സംഭവവും ആയി ബന്ധപ്പെടുത്തി ആവും പറയുക .അത് പോലെ കാര്യം മുഴുവന്‍ ആയി വിശദീകരിക്കുകയും ഇല്ല/അല്ലെങ്കില്‍ നീട്ടി പറയില്ല ,അതിനുള്ള ക്ഷമ ഉണ്ടാവില്ല എന്നതാവാം കാരണം .കൂടെയുള്ളവരെ പറ്റി തമാശ ഒപ്പിക്കുന്നത് ആണുങ്ങളുടെ പൊതു സ്വൊഭാവം ആണ് .പെണ്ണിന് പൊതുവേ കാര്യങ്ങള്‍ മൊത്തം പറഞ്ഞാലേ മനസിലാകൂ .തങ്ങളെ ആണ് കളിയാക്കുന്നതെന്ന് പലപ്പോഴും പെണ്ണുങ്ങള്‍ക്ക്‌ മനസിലാവില്ല (ഞാന്‍ സ്ത്രീ വിരോധി അല്ല :-) ).ആണുങ്ങളുടെ തമാശ പലപ്പോഴും മറ്റുള്ളവരെ കളിയാക്കികൊണ്ട്‌ ഉള്ളതായിരിക്കും ,പെണ്ണുങ്ങള്‍ക്ക്‌ അത്തരം തമാശകള്‍ പൊതുവേ ഇഷ്ടമാവില്ല , അവര്‍ അത്തരം തമാശകള്‍ ഉണ്ടാക്കുന്നത്‌ കുറവാണ് . ആണുങ്ങള്‍ കൂടുതലും നോണ്‍ വെജ് തമാശകള്‍ ഇഷ്ടപ്പെടുന്നു,പറയുന്നതില്‍ അറിഞ്ഞോ അറിയാതെയോ നോണ്‍ കേറി വരും ,സ്ത്രീകള്‍ നോണ്‍ വെജ് വളരെ അടുത്തവരോട് മാത്രം പറയാന്‍ ഇഷ്ടപ്പെടുന്നു (എല്ലാവരും അല്ല ).എനിക്കറിയാത്ത പല നോണ്‍ വെജ് തമാശകളും പറഞ്ഞു തന്ന പെണ്‍ സുഹൃത്തുക്കളും ഉണ്ട് . ചിലപ്പോളെങ്കിലും തമാശകള്‍ പെണ്‍ സുഹൃത്തുക്കളെ കരയിച്ചിട്ടും ഉണ്ട് .
ഇതൊക്കെ എന്റെ അഭിപ്രായങ്ങള്‍ മാത്രം ആണ് .ഇനി ഇതിനു ലിങ്കും , ഈ വിഷയത്തില്‍ oxford യൂനിവേര്‍സിറ്റിയില്‍ അവതരിപ്പിച്ച പേപ്പര്‍ ന്റെ pdf കോപ്പി ഒന്നും ചോദിക്കരുത് :-)

2 അഭിപ്രായങ്ങൾ:

  1. തമാശകള്‍ നല്ലതാണ്,അത് നിരുപദ്രവകരമായിരിക്കുന്നിടത്തോളം കാലം.
    ഏതായാലും ഇത്തരത്തിലൊരു പോസ്റ്റ്‌ വായിക്കുന്നത് ആദ്യം.

    മറുപടിഇല്ലാതാക്കൂ
  2. @mayflower
    പറയുന്ന ആള്‍ക്ക് നിരുപദ്രവം എന്ന് തോന്നുന്ന തമാശ കേള്‍ക്കുന്നവര്‍ക്ക് അങ്ങനെ തോന്നണം എന്നില്ല ......: (

    മറുപടിഇല്ലാതാക്കൂ

കാര്യമാത്ര പ്രസക്തമല്ലാത്തതും , വിഷയവും ആയി ബന്ധമില്ലാത്തതും ആയ കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടാം.സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം(അത് വിമര്‍ശനം ആയാലും).

ഈ പോസ്റ്റിനെ പറ്റി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ മാത്രം ഇവിടെ എഴുതൂ.തിരിച്ചു കമന്റ് പ്രതീക്ഷിച്ച് കമന്റാതിരിക്കുമല്ലോ